മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിൽ തുടങ്ങി. ജൂലായ് മൂന്നിന് സമാപിക്കും. തൊഴിയൂർ സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കൊടിയേറ്റി. തൊഴിയൂർ സഭാ ട്രസ്റ്റി ഗീവർ മാണി, സഭാ സെക്രട്ടറി ബിനോയ് മാത്യു, ഫാ. സി.എം. ഫിലിപ്പോസ്, ഫാ. സ്റ്റെഫാനോ പൂലിക്കാട്ടിൽ, ജെയ്‌സൺ, റിജിൽ എന്നിവർ പ്രസംഗിച്ചു. 11-ന് നിലയ്ക്കൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ഷൈജു മാത്യു എന്നിവർ കുർബാനയർപ്പിക്കും. 30-ന് ഫാ. എബി സ്റ്റീഫൻ, സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കുർബാന.

ജൂലായ് ഒന്നിന് സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, രണ്ടിന് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പൊലീത്താ, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബുകോശി ചെറിയാൻ എന്നിവർ കുർബാനയ്ക്ക് മുഖ്യകാർമിത്വം വഹിക്കും. മൂന്നിന് രാവിലെ ഒൻപതിന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. രൂപതാ ഭരണത്തിൽനിന്ന് വിരമിക്കുന്ന അദ്ദേഹത്തിന് സീതത്തോട്, ചിറ്റാർ, തുലാപ്പള്ളി പൗരസമിതികൾ സ്‌നേഹാദരം നൽകും. പൊതുസമ്മേളനം കെ.യു. ജനീഷ്‌കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറില്ല : രോഗികള്‍ പ്രതിസന്ധിയില്‍

0
അടൂര്‍ : ഒരു മാസത്തോളമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇ.എന്‍.ടി ഡോക്ടറുടെ സേവനം...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...