ദുലീപ് ട്രോഫി ; ഇന്ത്യ എക്കെതിരെ ബി ടീമിന് നിര്‍ണായക ലീഡ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ ബി ടീമിന് 90 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 321 റണ്‍സെടുത്ത ബി ടീം എ ടീമിന്റെ ഒന്നാം ഇന്നിങ്‌സ് 231 റണ്‍സില്‍ അവസാനിപ്പിച്ചാണ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാര്‍, നവ്ദീപ് സയ്‌നി എന്നിവരുടെ ബൗളിങാണ് ബി ടീമിനു കരുത്തായത്. കെഎല്‍ രാഹുല്‍ (37), മായങ്ക് അഗര്‍വാള്‍ (36), റിയാന്‍ പരാഗ് (30), തനുഷ് കൊടിയാന്‍ (32) എന്നിവരാണ് എ ടീമിനായി തിളങ്ങിയത്. നേരത്തെ കിടിലന്‍ സെഞ്ച്വറിയുമായി മുഷീര്‍ ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ബി ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സര്‍ഫറാസ് ഖാന്റെ അനുജനായ മുഷീര്‍ 181 റണ്‍സുമായി പുറത്തായി. താരത്തിനു ഇരട്ട സെഞ്ച്വറി നേടാന്‍ മാത്രം സാധിച്ചില്ല.9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ നവ്ദീപ് സയ്നി ഒരു വശത്ത് പിടിച്ചു നിന്നതോടെയാണ് ബി ടീം മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. നവ്ദീപ് സയ്‌നിയുടെ അര്‍ധ സെഞ്ച്വറിയും (56) അവര്‍ക്ക് കരുത്തായി.

373 പന്തുകള്‍ നേരിട്ട് 16 ഫോറും 5 സിക്സും സഹിതമാണ് മുഷീറിന്റെ കിടിലന്‍ ഇന്നിങ്സ്. ഒരു ഘട്ടത്തില്‍ ടീം 94 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുകയായിരുന്നു. ഒരറ്റത്ത് മുഷീര്‍ നിന്നെങ്കിലും മുന്‍നിരയിലേയും മധ്യനിരയിലേയും ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. പിന്നീട് മുഷീര്‍- നവ്ദീപ് രക്ഷാ പ്രവര്‍ത്തനം. ഋഷഭ് പന്ത് അടക്കമുള്ളവര്‍ പരാജയമായി. എ ടീമിനായി ഖലീല്‍ അഹമദ്, അകാശ് ദീപ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...