പെണ്‍കുട്ടികളോട് മോശം പെരുമാറ്റം, ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രമണം, പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാൾ പോലീസ് പിടിയിൽ. വയനാട് തിരുനെല്ലിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കൈയിൽ കയറി പിടിച്ച് ഇയാൾ ഭീഷണിപ്പെടുത്തി. പനവല്ലി കാരാമ വീട്ടില്‍ രാജു (45) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശിലേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടികളോട് രാജു മോശമായി പെരുമാറിയത് ചോദിക്കാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പരാതിക്കാരിക്കെതിരെ അതിക്രമം നടത്തിയത്.

കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പരാതിയിൽ പറയുന്നത്. രാജു പരാതിക്കാരിയുടെ കയ്യില്‍ കയറിപ്പിടിച്ച് കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയില്‍ എറിയുമെന്ന് പറഞ്ഞു. പിന്നാലെ പലപ്പോഴായി പുഴക്കരയില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. തിരുനെല്ലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി. സൈനുദ്ധീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ.വി ജെയ്‌സണ്‍, പി.ജെ. ജില്‍ജിത്ത്, എം.കെ രമേശ്, സിവില്‍ പോലീസ് ഓഫീസറായ കെ.എച്ച് ഹരീഷ് എന്നിവരാണ് അന്വേഷണം നടത്തി രാജുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...