Friday, April 26, 2024 12:25 am

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍ മല്ലു ട്രാവലര്‍. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, ആ അവസരത്തില്‍ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച്‌ നാട്‌ മുഴുവന്‍ കറങ്ങുന്നതില്‍ എംവിഡി കേസ്‌ എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലര്‍ ചോദിക്കുന്നു.

മല്ലു ട്രാവലറിന്‍റെ കുറിപ്പ്
അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ?? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്ബെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച്‌ നാട്‌ മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ്‌ എടുക്കാത്തെ?

നിയമ പ്രകാരം പ്രൈവറ്റ്‌ വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ, എന്നാല്‍ ടാക്സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്‌. 100 % ഇത്‌ നിയമ വിരുദ്ധം ആണ്. (ഇനി ഇത്‌ നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത്‌ കണ്ട്‌ ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റ്‌ ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്‌, അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ, സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം തന്നെ. MVD കേരളം

കുറുപ്പിന്‍റെ പ്രമോഷന്‍ വര്‍ക്കുകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുറുപ്പ് അന്നൗണ്‍സ്‌മെന്‍റിനൊപ്പം ‘വാണ്ടഡ്’ പോസ്റ്ററുകളും വിതരണം ചെയ്‌ത്‌ സാധാരണക്കാരിലേക്ക് ചിത്രം എത്തിക്കുവാന്‍ റോഡ് ഷോയും മറ്റും നടത്തിയിരുന്നു.

നേരത്തെ നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാഹനരജിസ്ട്രേഷന്‍ മരവിപ്പിച്ചിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...