ചെറുവാഞ്ചേരി വില്ലേജില്‍ കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം

For full experience, Download our mobile application:
Get it on Google Play

കൂത്തുപറമ്പ് : ചെറുവാഞ്ചേരി വില്ലേജില്‍ കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. കണ്ണാടിച്ചാലില്‍ സി.പി.എം, കോണ്‍ഗ്രസ് കൊടിമരങ്ങള്‍ നശിപ്പിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തി​‍ന്‍റെ ഭാഗമായി കണ്ണാടിച്ചാലില്‍ ഉയര്‍ത്തിയ പതാകകളാണ് ആദ്യം നശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാപിച്ച ആറോളം കൊടിമരങ്ങളും നശിപ്പിക്കപ്പെടുകയായിരുന്നു. സി.പി.എം പതാകകള്‍ നശിപ്പിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

ഏരിയ കമ്മിറ്റി അംഗം എം.സി രാഘവന്‍, ലോക്കല്‍ സെക്രട്ടറി എന്‍.സൂരജ്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് ഫായിസ്, പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തി​‍ന്‍റെ തുടര്‍ച്ചയെന്നോണമാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ വിനു പാറായി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ വി.പി രാഹുല്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്.

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹൂല്‍ മാങ്കൂട്ടത്തില്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്‍റ്​ സുധീപ് ജയിംസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

ഇതിനിടയില്‍ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ്​ അതുല്‍ പാലയോട്, യൂനിറ്റ് സെക്രട്ടറി വി.വി. ജിഷ്ണു എന്നിവര്‍ക്ക് മര്‍ദനമേറ്റതായും പരാതിയുണ്ട്. കോണ്‍ഗ്രസ്​, യൂത്ത് കോണ്‍ഗ്രസ്​ നേതാക്കള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ചെറുവാഞ്ചേരി വില്ലേജില്‍ ഹര്‍ത്താല്‍ നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൂവത്തൂര്‍, കണ്ണാടിച്ചാല്‍ മേഖലകളില്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...