സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കുടുംബശ്രീ നിയമനം
ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം നടത്തുന്നു. പ്രായം 40 കവിയാത്ത കുടുംബശ്രീ/ ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷമാണ് കാലാവധി. ഈ കാലയളവില്‍ അപ്രൈസല്‍ നടത്തി തുടര്‍ നിയമനം നല്‍കും. ഇരവിപേരൂര്‍, കടപ്ര, സീതത്തോട് ക്ലസ്റ്ററുകളിലാണ് നിയമനം. 1) ഐ.എ.ഫ്സി ആങ്കര്‍ – പ്ലസ്ടു /വി എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍/ ബിരുദനം പാസാകണം. എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം മാസം 8750 രൂപ. 2) സീനിയര്‍ സിആര്‍പി – ബിരുദം യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കൃഷി സഖി/പശുസഖി/അഗ്രി സി.ആര്‍.പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഓണറേറിയം മാസം 10,000 രൂപ. അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരാകണം. അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 12. കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, കളക്ടറേറ്റ് മൂന്നാം നില, പത്തനംതിട്ട. ഫോണ്‍  6235000825.

താല്‍ക്കാലിക നിയമനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാറക്കര പകല്‍ വീട്ടിലേക്ക് താല്‍ക്കാലികമായി ആയയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45. യോഗ്യത എസ്.എസ്.എല്‍.സി. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന. അപേക്ഷ ജൂണ്‍ ഒമ്പത് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍  04734 228498

നിയമനം
മെഴുവേലി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകയ്ക്കുള്ള അഭിമുഖം ജൂണ്‍ 10 രാവിലെ 10.30 ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തും. പ്രായപരിധി 25 -45. എസ്.എസ്.എല്‍.സി യോഗ്യതയുള്ള വാര്‍ഡില്‍ സ്ഥിരതാമസക്കാരായ വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍  0468 2967176

ലേലം
കേച്ചേരില്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള പുരയിടവും ബഹുനില കെട്ടിടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജൂലൈ രണ്ട് രാവില 11.30 ന് ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04734 224826

അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കണം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ശിഖരങ്ങളും ഫലങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മൂലം ദുരന്തം ഉണ്ടായാല്‍ സ്ഥല ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം ; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

0
കൊച്ചി: സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ...

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...