തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടി സ്വീകരിക്കാതെ പഴവങ്ങാടി പഞ്ചായത്ത് അധികൃതരും ജനപ്രധിനിധികളും

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ ടൗണിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയായി മാറുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ പഴവങ്ങാടി പഞ്ചായത്ത് അധികൃതരും ജനപ്രധിനിധികളും ഒത്തുകളിക്കുന്നു എന്ന ശക്തമായ ആരോപണവുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് റാന്നിയിലെ ബിവറേജസ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന നൂറു കണക്കിന് വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളും ചില്ലു കുപ്പികളും പ്ലാസ്റ്റ്റ്റിക്ക് മാലിന്യങ്ങളും പട്ടാപകൽ തോട്ടിലേക്ക് തള്ളിയിരുന്നു. ഈ കാര്യം പഞ്ചായത്തിൽ വിളിച്ചറിയിച്ചപ്പോൾ വിവരം അറിയാമെന്നും ഞങ്ങൾക്ക് എല്ലാവരും ഇവിടെനിന്ന് സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ് എന്നും ഇനി വരുന്നവർ അതെല്ലാം നോക്കിക്കൊള്ളും എന്നുമാണ് പഞ്ചായത്ത് ജീവനക്കാർ പറഞ്ഞതെന്നും പറയുന്നു.

മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം ചെറിയൊരു മഴ പെയ്താൽ പോലും ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥിതിചെയ്യുന്ന കടകളിൽ വെള്ളം കയറുന്നത് പതിവായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിരവധി കടകളിൽ വെള്ളം കയറി എന്നിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ നിരുത്തരവാദിത്വപരമായി പെരുമാറുന്നു എന്നാണ് ആക്ഷേപം.

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എല്ലാ കടകളിൽ നിന്നും 50 രൂപ വേടിക്കുമെങ്കിലും സമയാ സമയങ്ങളിൽ മാലിന്യങ്ങൾ ശേഖരിക്കുവാൻ തൊഴിലാളികൾ എത്തുന്നില്ല എന്നും ആരോപണമുണ്ട്. തോടിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഉൾപ്പടെ നിരവധി കടകളുടെയും മലിന ജലവും കക്കൂസ് മാലിന്യങ്ങളും ഒഴിക്കിക്കളയുന്നത് ഈ തോട്ടിലേക്കാണ്. ആയിരക്കണക്കിന് ആളുകൾ ദിവസേന വന്നു പോകുന്ന പ്രധാന പട്ടണമാണ് ഇട്ടിയപ്പാറ. കനത്ത കാലവർഷത്തിനുശേഷം സാംക്രമിക രോഗങ്ങൾ പടരുമ്പോൾ പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും അനങ്ങാപ്പാറ നയം രോഗങ്ങൾ പടർന്നു പന്തലിക്കുന്നതിന് കാരണമാകാം. ഇതിനൊരു പരിഹാരം എത്രെയും വേഗം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...