കോന്നി : കോന്നി മണ്ഡലത്തിൽ ഡങ്കിപനി പടരുന്നു. കോന്നി, മലയാലപുഴ, തണ്ണിത്തോട് തുടങ്ങിയ പഞ്ചായത്തുകളിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്. കോന്നിയിൽ 9 പേർക്കും. മലയാലപുഴയിൽ ജനുവരി മുതൽ 26 കേസുകളും ആണ് റിപ്പോർട്ട് ചെയ്യപെട്ടി ട്ടുള്ളത്. ചൂട് കാലത്താണ് കോന്നിയിൽ ഏറ്റവും കൂടുതൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തത്. ജല ദൗർലഭ്യം ഉള്ള കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കൂടുതൽ കേസുകൾ ഉണ്ടായിട്ടുള്ളത്. വീടുകളിൽ ശേഖരിച്ചു വെക്കുന്ന വെള്ളത്തിൽ കൊതുക് മുട്ട ഇട്ടു വളരുന്നത് ആണ് ഡങ്കിപനി വളരുന്നതിന് പ്രധാന കാരണം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടന്ന് വരുന്നുണ്ട്.
തണ്ണിത്തോട് പഞ്ചായത്തിൽ മുൻ മാസങ്ങളിൽ കേസുകൾ കൂടുതൽ ആയിരുന്നു എങ്കിലും ഇപ്പോൾ കുറവായത് കൂടുതൽ ആശ്വാസം പകർന്നിട്ടുണ്ട്.മഴക്കാലം കൂടുതൽ ശക്തമായാൽ കേസുകൾ ഇനിയും വർധിക്കാൻ സാധ്യത ഉണ്ടന്നും അധികൃതർ പറയുന്നു. കെട്ടി കിടക്കുന്ന വെള്ളങ്ങളും മലിന ജലവും എല്ലാം ഡെങ്കിപനി വർധിപ്പിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1