ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 35 ലിറ്റർ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ അടക്കം നാലു പേർ പിടിയിൽ. ശാന്തൻപാറ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ബെവ്കോ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകൻ എബിൻ എന്നിവരാണ് പിടിയിലായത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങി കച്ചവടം നടത്തുന്നവർക്ക് വിൽക്കാനാണ് മദ്യം കൊണ്ടു വന്നത്. മദ്യം കടത്തിക്കൊണ്ടു വന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.