നെയ്യാറ്റിന്‍കര : അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. നെയ്യാറ്റിന്‍കര പെരുങ്കടവിള മാരായമുട്ടം വടകര ഊട്ടിച്ചല്‍ കോളനിയില്‍ വിപിന്‍ നിവാസില്‍ സൈമണിനെയാണ് പിടികൂടിയത്. പ്രതി പ്രിന്റിംങ് പ്രസ് നടത്തിവരികയായിരുന്നു.
കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികള്‍ വാങ്ങുന്നതിനും നോട്ടുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും സൈമണ്‍കൂടി പങ്കാളിയായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. മേയ് മൂന്നിനാണ് കേസില്‍ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അമ്പതിനായിരം രൂപയും പിടിച്ചെടുത്തിരുന്നു.
വാളകം സ്വദേശി മോഹനന്‍ പിള്ള, തിരുവനന്തപുരം മൈലംകോണം സ്വദേശി ഹേമന്ത്, നെയ്യാറ്റിന്‍കര സ്വദേശി കിങ്സ്റ്റണ്‍ എന്നിവരാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരായ മനോജ്കുമാര്‍, അനസ്, രാധാകൃഷ്ണപിള്ള, ബിജു, അജയകുമാര്‍, മിര്‍സ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.