സത്യപ്രതിജ്​ഞാ പന്തൽ ജോലിക്കെത്തിയ ആൾക്ക് കോവിഡ് ; 3 പേർ ക്വാറന്റീനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ തൊഴിലാളിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഇലക്​ട്രിക്കല്‍ തൊഴിലാളിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തൊഴിലാളികളില്‍ മൂന്നു പേര്‍ നിരീക്ഷണത്തിലായതായും റിപ്പോര്‍ട്ട് ഉണ്ട്‌.
നാളെയാണ്​ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുക.

അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ പ​ങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ നിന്ന്​ തന്നെ ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ്​ പാര്‍ട്ടിയില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്​. 500 കസേരകള്‍ ചടങ്ങിലുണ്ടാവുമെന്നും അത്ര പേര്‍ ചടങ്ങിനെത്തില്ലെന്നുമാണ്​​​ സി.പി.എം വിശദീകരണം.

ട്രിപ്പിള്‍ ലോക്​ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത്​ നടക്കുന്ന സത്യപ്രതിജ്ഞക്കെതിരെ വിമര്‍ശനങ്ങള്‍ സജീവമാണ്​. പ്രതിപക്ഷം ചടങ്ങ്​ ബഹിഷ്​കരിക്കുകയും ചെയ്​തിട്ടുണ്ട്​. നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങ്​ വിര്‍ച്വലായി നടത്തണമെന്ന്​ ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...