എ.സി സ്ഥാപിച്ചിട്ടുള്ള സെക്രട്ടേറിയറ്റിലെ ജലവിഭവ ഓഫീസില്‍ വീണ്ടും എ.സി പിടിപ്പിക്കാന്‍ 28ലക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെക്രട്ടറിയറ്റില്‍ പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ 28 ലക്ഷം അനുവദിച്ചു കൊണ്ട് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. സെക്രട്ടറിയറ്റിലെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന ജലവിഭവ വകുപ്പ് ഓഫീസിലാണ് പുതിയ എ.സി സ്ഥാപിക്കുന്നത്. കൊവിഡ് വ്യാപിക്കുന്നതിനാല്‍ തന്നെ അടച്ചിട്ട മുറികളില്‍ എ.സിയില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒട്ടുമിക്ക ഓഫീസുകളും ഇപ്പോള്‍ ജനാലകള്‍ തുറന്നിട്ട് എ.സി പ്രവര്‍ത്തിപ്പിക്കാതെയാണ് ജോലി ചെയ്യുന്നത്. അതിനിടെയാണ് തിരക്കിട്ട് ജലവിഭവ വകുപ്പില്‍  എ.സി സ്ഥാപിക്കുന്നത്.  എ.സി വാങ്ങുന്നതിനും അനുബന്ധ ഇലക്‌ട്രിക്കല്‍ ജോലികള്‍ക്കുമായാണ് 28.30 ലക്ഷം അനുവദിച്ചിരിക്കന്നത്.

അടൂര്‍ പ്രകാശ് മന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഓഫീസാണ് ഇപ്പോള്‍ നവീകരിച്ച്‌ ജലവിഭവ വകുപ്പിന്റെ ഓഫീസായി മാറ്റിയിരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ എ.സി സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ പുതിയ എ.സി വാങ്ങുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ എ.സി കേടായതാണെങ്കില്‍ പോലും അറ്റക്കുറ്റപ്പണി ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല കൊവിഡ് പ്രതിരോധ വാക്‌സിന്‍ വന്‍തുക നല്‍കി സര്‍ക്കാര്‍ വാങ്ങുന്നതിനിടെ പുതിയ എ.സി സ്ഥാപിക്കാനുള്ള നീക്കം ജീവനക്കാര്‍ക്കിടയിലും ചര്‍ച്ച ആയിട്ടുണ്ട്.

സെക്രട്ടറിയറ്റില്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ കാര്യം അല്ലെങ്കിലും കൊവിഡ് വ്യാപന സമയത്ത് തന്നെ ഇത് വേണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ധനവകുപ്പ് അടക്കമുള്ള ഓഫീസുകള്‍ എല്ലാം തന്നെ എ.സി ഓഫ് ചെയ്ത നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തിലും സര്‍ക്കാരിന് നല്ലൊരു തുക ലാഭിക്കാന്‍ കഴിയുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...