അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ കണ്ണിയായ പ്രിന്റിംങ്​ പ്രസ് ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : അന്തര്‍ സംസ്ഥാന കള്ളനോട്ട് സംഘത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. നെയ്യാറ്റിന്‍കര പെരുങ്കടവിള മാരായമുട്ടം വടകര ഊട്ടിച്ചല്‍ കോളനിയില്‍ വിപിന്‍ നിവാസില്‍ സൈമണിനെയാണ് പിടികൂടിയത്. പ്രതി പ്രിന്റിംങ്​ പ്രസ് നടത്തിവരികയായിരുന്നു.

കള്ളനോട്ട് അച്ചടിക്കാനുള്ള സാമ​ഗ്രികള്‍ വാങ്ങുന്നതിനും നോട്ടുകള്‍ പ്രിന്റ് ​ ചെയ്ത് നല്‍കുന്നതിനും സൈമണ്‍‌കൂടി പങ്കാളിയായിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്​റ്റ്​. മേയ് മൂന്നിനാണ് കേസില്‍ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന അമ്പതിനായിരം രൂപയും പിടിച്ചെടുത്തിരുന്നു.

വാളകം സ്വദേശി മോഹനന്‍ പിള്ള, തിരുവനന്തപുരം മൈലംകോണം സ്വദേശി ഹേമന്ത്, നെയ്യാറ്റിന്‍കര സ്വദേശി കി​ങ്​സ്​​റ്റണ്‍ എന്നിവരാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോ​ഗസ്ഥരായ മനോജ്കുമാര്‍, അനസ്, രാധാകൃഷ്ണപിള്ള, ബിജു, അജയകുമാര്‍, മിര്‍സ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...