കൊച്ചി : തൃക്കാക്കരയില്‍ കള്ള വോട്ട് ചെയ്യാന്‍ വലിയ സന്നാഹമാണ് സി പി എം നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഇതിനായി സി പി എം വ്യാജ ഐ ഡി കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വ്യാജ ഐ ഡി കാര്‍ഡുമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലുള്ള ആള്‍ക്ക് വേണ്ടിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ ഫോണ്‍ വിളിച്ച് എത്തില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുവരുത്തിയതിനാല്‍ തടയാന്‍ സാധിച്ചു. കള്ളവോട്ട് തടയാന്‍ വലിയ സന്നാഹമൊരുക്കിയതിനാല്‍ ഒരു പരിധി വരെ വിജയിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
കള്ളവോട്ടിന് സി പി എമ്മിന്റെ വലിയ സന്നാഹം ; വി ഡി സതീശന്‍
RECENT NEWS
Advertisment