വ​ര്‍​ഗീ​യ​ശ​ക്തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കുo : കോ​ടി​യേ​രി

For full experience, Download our mobile application:
Get it on Google Play

ന്യൂ ​മാ​ഹി : വ​ര്‍​ഗീ​യ​ശ​ക്തി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ടും വി​ട്ടു​വീ​ഴ്‌​ച​യു​ണ്ടാ​കി​ല്ലെ​ന്നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍. വ​ര്‍​ഗീ​യ ക​ലാ​പ​നീ​ക്ക​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ മാ​ര്‍​ഗ​വും സ്വീ​ക​രി​ക്കും. ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള എ​ല്‍.​ഡി.​എ​ഫ്‌ നി​ല​പാ​ടി​ന്റെ ഫ​ല​മാ​യാ​ണ്‌ സ​മാ​ധാ​ന​ത്തി​ന്റെ തു​രു​ത്താ​യി കേ​ര​ളം നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ന്നോ​ല്‍ താ​ഴെ വ​യ​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട ഹ​രി​ദാ​സ​ന്റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്‌​ണ​ന്‍. സം​സ്ഥാ​ന​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ്‌ ആ​ര്‍.​എ​സ്‌.​എ​സും പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും ശ്ര​മി​ക്കു​ന്ന​ത്‌. മു​സ്​​ലിം മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രെ യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മു​ന്‍ എം.​എ​ല്‍.​എ​യും ആ​ല​പ്പു​ഴ റാ​ലി​യി​ല്‍ കു​ട്ടി​യെ​ക്കൊ​ണ്ട്‌ ഹി​ന്ദു, ക്രി​സ്‌​ത്യ​ന്‍ മ​ത​വി​ഭാ​ഗ​ത്തി​നെ​തി​രെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും നാ​ടി​ന്റെ സ​മാ​ധാ​നം ത​ക​ര്‍​ക്കാ​നാ​ണ്‌ ശ്ര​മി​ച്ച​ത്‌. ഇ​വ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ത​ന്നെ സ്വീ​ക​രി​ച്ചു. വി​ദ്വേ​ഷം വ​ള​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും മു​ള​യി​ലേ നു​ള്ള​ണം. കേ​ന്ദ്ര​ത്തി​ല്‍ എ​ട്ട്‌ വ​ര്‍​ഷ​ത്തെ ബി.​ജെ.​പി ഭ​ര​ണ​ത്തി​ല്‍ വാ​ഗ്‌​ദാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല.

ലോ​ക​ത്ത്‌ പെ​ട്രോ​ളി​നും ഡീ​സ​ലി​നും പാ​ച​ക​വാ​ത​ക​ത്തി​നും ഏ​റ്റ​വും വി​ല​കൂ​ടി​യ രാ​ജ്യം ഇ​ന്ത്യ​യാ​ണ്‌. ബാ​ബ​രി മ​സ്‌​ജി​ദ്‌ ത​ക​ര്‍​ത്ത​തു​പോ​ലെ കാ​ശി​യി​ലെ​യും മ​ഥു​ര​യി​ലെ​യും പ​ള്ളി​ക​ള്‍ ല​ക്ഷ്യം​വെ​ക്കു​ക​യാ​ണ്‌. അ​പ​ക​ട​ക​ര​മാ​യ പോ​ക്കാ​ണി​ത്‌. മു​സ്​​ലിം ക്രി​സ്‌​ത്യ​ന്‍ വി​ഭാ​ഗ​ത്തി​നു​നേ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന അ​ക്ര​മ​മാ​ണ്‌ രാ​ജ്യ​മാ​കെ. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന്‌ പു​റ​ത്താ​ക്കാ​നാ​ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഹ​രി​ദാ​സ​ന്റെ അ​മ്മ ചി​ത്രാം​ഗി​ക്ക് 10 ല​ക്ഷം രൂ​പ​യും ഭാ​ര്യ മി​നി​ക്ക് 10 ല​ക്ഷം രൂ​പ​യും ഇ​ള​യ മ​ക​ള്‍ ഹ​രി​ന​ന്ദ​ന​ക്ക് 15 ല​ക്ഷം രൂ​പ​യും വി​വാ​ഹി​ത​യാ​യ മൂ​ത്ത മ​ക​ള്‍ ചി​ന്നു​വി​നും മ​ക​ള്‍​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ​യു​മാ​ണ് ന​ല്‍​കി​യ​ത്. ബാ​ക്കി തു​ക വീ​ടി​ന്റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നും കേ​സി​ന്റെ ന​ട​ത്തി​പ്പി​നും ഹ​രി​ദാ​സ​ന്‍ സ്മാ​ര​ക സ്തൂ​പ​ത്തി​​ന്റെ നി​ര്‍​മാ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കും. ജി​ല്ല സെ​ക്രട്ടറി​യ​റ്റ് അം​ഗം കാ​രാ​യി രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍, എ.​എ​ന്‍. ഷം​സീ​ര്‍ എം.​എ​ല്‍.​എ, ത​ല​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. ര​മേ​ശ​ന്‍, എം.​സി. പ​വി​ത്ര​ന്‍, എ. ​ശ​ശി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...