ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു ; നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ (53) മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാപ്പാനാണ് ശ്രീകുമാര്‍. ശ്രീകുമാറിനെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ക്കുന്ന തരത്തിലേക്കെത്തി കാര്യങ്ങള്‍.

ഇതോടെ ആളുകള്‍ വിരണ്ടോടി. രണ്ട് ആനയുടെയും പുറത്തുണ്ടായിരുന്നവര്‍ നിലത്തുവീണു. പേടിച്ചോടുന്നതിനിടെ വീണും മറ്റും ഒട്ടേറെപ്പേര്‍ക്ക് ചെറിയ പരിക്കുണ്ട്. കൂട്ടാനയുടെ കുത്തേറ്റ പുതുപ്പള്ളി അര്‍ജുനന്‍ ഓടി. പിന്നാലെ ഏതാണ്ട് ഒരു കിലോമീറ്ററോളം രവികൃഷ്ണനും ശാസ്താംകടവ് പാലം കടന്ന് ഓടി. ഈ സമയം പാലം നിറഞ്ഞ് ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ ആനകള്‍ ആരെയും ആക്രമിച്ചില്ല. ഒടുവിൽ മുളങ്ങ് ഭാഗം എത്തും മുമ്പേ ഒരാനയെയും തൊട്ടിപ്പാള്‍ ഭാഗത്ത് മറ്റേ ആനയെയും എലിഫന്റ് സ്‌ക്വാഡ് തളച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....