വോട്ടെണ്ണൽ വേളയിൽ കോൺഗ്രസ് അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകി ; തെലങ്കാന ഡിജിപിക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : പോലീസ് ഡയറക്ടർ ജനറലിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ വിജയിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ച് പൂച്ചെണ്ട് നൽകിയതിന് പിന്നാലെയാണ് നടപടി. അഞ്ജനി കുമാർ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. സംസ്ഥാന പോലീസ് മേധാവി അഞ്ജനി കുമാറും പോലീസ് നോഡൽ ഓഫീസറുമായ സഞ്ജയ് ജെയ്‌നും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥിയായ അനുമുല രേവന്ത് റെഡ്ഡിയെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് കണ്ടിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റെഡ്ഡിയെ പുഷ്പ ബൊക്കെ നൽകി അഭിവാദ്യം ചെയ്യുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെലങ്കാന ഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് തെലങ്കാന ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് കമ്മീഷൻ കത്തയച്ചു. സംഭവത്തിൽ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരോടും കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥികളിൽ ഒരാളെ ഡിജിപി കണ്ടത് പ്രത്യേക താൽപര്യം നേടാനുള്ള ദുരുദ്ദേശ്യത്തിന്റെ സൂചനയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആൺകുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 59-കാരൻ അറസ്റ്റിൽ

0
കോഴിക്കോട്: ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മങ്ങാട് പുതുക്കുടി സ്വദേശി...

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...

‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക...

ആൽമരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം : 3 പേർക്കെതിരെ കേസ്

0
പാലക്കാട് : ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ...