Saturday, December 21, 2024 6:46 pm

തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി പി സരിൻ

For full experience, Download our mobile application:
Get it on Google Play

ഷാർജ : തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഷാർജയിൽ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. പ്രതീക്ഷിച്ചില്ലെങ്കിലും സരിൻ എത്തിയതിൽ സന്തോഷമെന്ന് സൗമ്യ പറഞ്ഞു. തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്ന് സരിൻ പറഞ്ഞു. ഉച്ചയ്ക്കെത്തി രാത്രി തന്നെ മടക്കം. ചിന്ത പബ്ലിക്കേഷൻ സ്റ്റാളിൽ നിന്നൊരു ചായയും പരിപ്പുവടയും. സൗഹൃദ സംഭാഷണങ്ങളും കൂടിക്കാഴ്ച്ചകളും. റൈറ്റേഴ്സ് ഫോറത്തിൽ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം. മറ്റു സ്റ്റാളുകളിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും കൈമാറുകയും ഒക്കെ ചെയ്ത സരിൻ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് സദസ്സിലിരുന്നു. ചടങ്ങു കഴിഞ്ഞ് ഫോട്ടോ സെഷന് സരിനെ ക്ഷണിച്ചെങ്കിലും സരിൻ സദസ്സിൽ തുടർന്നു.

സരിൻ പാർട്ടി മാറി ഇടത് സ്ഥാനാർത്ഥിയായതുൾപ്പടെ വ്യക്തിപരമായ തീരുമാനമെന്ന നിലപാടാണ് സൗമ്യയുടേത്. രാഷ്ട്രീയത്തെ കൃത്യമായ അകലത്തിൽ നിർത്തിയായിരുന്നു പ്രതികരണം. സരിന് അനുകൂലമായോ വിമർശിച്ചോ ഒരുഘട്ടത്തിലും പരാമർശം നടത്തിയിരുന്നില്ല. സൈബറാക്രമണം നേരിടേണ്ടിയും വന്നു. സ്വന്തം ഭർത്താവ് മത്സരിക്കുന്ന മണ്ഡലമാണെങ്കിലും പാലക്കാട് തന്റെ മനസ് ആർക്കൊപ്പം ആണെന്നതിൽ ഇടത് സ്ഥാനാർഥി സരിന്റെ ഭാര്യ സൗമ്യ സരിന് കൃത്യമായ നിലപാടുണ്ട്. ആര് വിജയിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണ് സൗമ്യ നൽകിയത്. പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരാവണം ജയിക്കേണ്ടതെന്നും പാലക്കാട് വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥി ജയിക്കണമെന്നും സൗമ്യ പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് തുടക്കമായി

0
തിരുവനന്തപുരം :സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് തുടക്കമായി. അടുത്ത...

നടിയെ ആക്രമിച്ച കേസ് : അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തള്ളി

0
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന്...

ദളിത് സമൂഹത്തിന് പുതിയ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ

0
രാജ്യസഭയിൽ ബാബാസാഹിബ് അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തെച്ചൊല്ലിയുള്ള തർക്കം...

കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ്...

0
കടമ്പനാട് : സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ്...