തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി പി സരിൻ

For full experience, Download our mobile application:
Get it on Google Play

ഷാർജ : തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ ഷാർജയിൽ ഭാര്യ ഡോ. സൗമ്യയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. പ്രതീക്ഷിച്ചില്ലെങ്കിലും സരിൻ എത്തിയതിൽ സന്തോഷമെന്ന് സൗമ്യ പറഞ്ഞു. തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തണോ വേണ്ടയോ എന്നത് സൗമ്യയുടെ തീരുമാനമാണെന്ന് സരിൻ പറഞ്ഞു. ഉച്ചയ്ക്കെത്തി രാത്രി തന്നെ മടക്കം. ചിന്ത പബ്ലിക്കേഷൻ സ്റ്റാളിൽ നിന്നൊരു ചായയും പരിപ്പുവടയും. സൗഹൃദ സംഭാഷണങ്ങളും കൂടിക്കാഴ്ച്ചകളും. റൈറ്റേഴ്സ് ഫോറത്തിൽ ഡോ. സൗമ്യ സരിന്റെ പുസ്തക പ്രകാശനം. മറ്റു സ്റ്റാളുകളിൽ പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും കൈമാറുകയും ഒക്കെ ചെയ്ത സരിൻ സൗമ്യയുടെ പുസ്തക പ്രകാശനത്തിന് സദസ്സിലിരുന്നു. ചടങ്ങു കഴിഞ്ഞ് ഫോട്ടോ സെഷന് സരിനെ ക്ഷണിച്ചെങ്കിലും സരിൻ സദസ്സിൽ തുടർന്നു.

സരിൻ പാർട്ടി മാറി ഇടത് സ്ഥാനാർത്ഥിയായതുൾപ്പടെ വ്യക്തിപരമായ തീരുമാനമെന്ന നിലപാടാണ് സൗമ്യയുടേത്. രാഷ്ട്രീയത്തെ കൃത്യമായ അകലത്തിൽ നിർത്തിയായിരുന്നു പ്രതികരണം. സരിന് അനുകൂലമായോ വിമർശിച്ചോ ഒരുഘട്ടത്തിലും പരാമർശം നടത്തിയിരുന്നില്ല. സൈബറാക്രമണം നേരിടേണ്ടിയും വന്നു. സ്വന്തം ഭർത്താവ് മത്സരിക്കുന്ന മണ്ഡലമാണെങ്കിലും പാലക്കാട് തന്റെ മനസ് ആർക്കൊപ്പം ആണെന്നതിൽ ഇടത് സ്ഥാനാർഥി സരിന്റെ ഭാര്യ സൗമ്യ സരിന് കൃത്യമായ നിലപാടുണ്ട്. ആര് വിജയിക്കണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനും ഇതേ ഉത്തരമാണ് സൗമ്യ നൽകിയത്. പാലക്കാട് വികസനത്തിൽ പിറകിലാണ്. ആ നാടിനെ കുറിച്ച് കൃത്യമായി അറിയുന്നവരാവണം ജയിക്കേണ്ടതെന്നും പാലക്കാട് വികസനം കൊണ്ടുവരുന്ന സ്ഥാനാർത്ഥി ജയിക്കണമെന്നും സൗമ്യ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...