മലപ്പുറം : വ്യാഴാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷഫീക്കിനെ സംഘടനയുടെ ചുമതലകളില്‍നിന്നു നീക്കിയതായി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു. കോണ്‍ഗ്രസ്സ് -സിപിഎം തര്‍ക്കം നിലനിന്ന സ്ഥലമായിരുന്നു മൂത്തേടം. വാട്‌സാപ്പില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് അടിപിടി കേസില്‍ എത്തുകയും സി.പി.എം പ്രവര്‍ത്തകന് പരിക്കേല്‍ക്കകയും ചെയ്തിരുന്നു.
കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു
RECENT NEWS
Advertisment