പ്രളയഫണ്ട് തട്ടിപ്പ് ; മൂന്നാം പ്രതിയായ സിപിഎം നേതാവ് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് കീഴടങ്ങി. കേസില്‍ ഒളിവിലായിരുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ എം അന്‍വറാണ് കൊച്ചി കമ്മീഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് തന്നെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. നേരത്തെ മുന്‍ കൂര്‍ ജാമ്യം തേടി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ ഇന്ന് പോലിസ് മുമ്പാകെ കീഴടങ്ങിയത്.

അന്‍വറിന്റെ ഭാര്യ കൗലത്തും കേസിലെ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കൗലത്തിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണ സംഘം ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷന് റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. എറണാകുളം കളക്‌ട്രേറ്റിലെ ഭരണാനുകുല സംഘടനാ നേതാവായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി, രണ്ടാം പ്രതി മഹേഷ്, അഞ്ചാം പ്രതി നീതു, ആറാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന്‍ (30), ഏഴാം പ്രതിയും നിധിന്റെ ഭാര്യയുമായ ഷിന്റു(27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ മഹേഷ്, നിധിന്‍, നിധിന്റെ ഭാര്യ ഷിന്റു എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു.

ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം നല്‍കി. എന്നാല്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്റിലാണ്. അഞ്ചാം പ്രതി നീതു ഇപ്പോഴും ഒളിവിലാണ്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അന്‍വറിന്റെ അക്കൗണ്ടിലേക്ക് 10.5 ലക്ഷം രൂപ എത്തിയതിനെ തുടര്‍ന്നാണ് പ്രളയ ഫണ്ട് തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദും സംഘവും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. ഏകദേശം ഒരു കോടിയിലധികം രൂപ തട്ടിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...