എടത്വാ : ലോക്ക് ഡൗണിനിടെ സ്‌കൂട്ടറില്‍ ചാരായം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് പിടിയില്‍. ഡിവൈഎഫ്‌ഐ എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി കളപ്പുരയ്ക്കല്‍ചിറ വീട്ടില്‍ ശ്യംരാജ് (33), ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗം ചങ്ങങ്കരി മെതിക്കളം വീട്ടില്‍ എം.കെ ശ്രീജിത്ത് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കോഴിമുക്ക് ജംങ്ഷന് സമീപം പോലീസ് പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ യുവാക്കളെ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോഴാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ ചാരായം കണ്ടെത്തിയത്. ഇരുവരേയും എടത്വാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എടത്വാ സിഐ പ്രതാപചന്ദ്രന്‍, എസ്‌ഐ ടി. ഷാംജി, സിപിഒമാരായ വിഷ്ണു, സനീഷ്, ശ്യം, പ്രേംജിത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.