കോന്നിയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവം ; കുറ്റക്കാരെ സംരക്ഷിക്കുവാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ വാർപ്പിന്റെ തട്ടിളക്കുന്നതിനിടയിൽ കോൺക്രീറ്റ് ഇടിഞ്ഞു വീണ് ഒരാള്‍ കൊല്ലപ്പെടുവാനിടയായ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ കോന്നി പോലീസ്. കോന്നി മരങ്ങാട്ട് പുതുപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണയാണ് അപകടത്തില്‍ മരിച്ചത്.

പതിനഞ്ച് വർഷത്തിലധികമായി കെട്ടിടനിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഈ യുവാവ്.  കെട്ടിടം നിർമ്മിച്ച് വിൽക്കുന്ന കോന്നി വിൽസൺ വില്ലയിൽ ജോസ് എന്നയാൾ തന്റെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതുൽ കൃഷ്ണയെ ഏൽപ്പിക്കുന്നത് മാസങ്ങൾക്ക് മുമ്പാണ്. സാധാരണയായി മേൽക്കൂരയുടെ വാർപ്പ് കഴിഞ്ഞ് ഇരുപത് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മാത്രമാണ് വാർപ്പിന്റെ തട്ടുകൾ ഇളക്കിമാറ്റുന്നത്. ഈ കാലയളവിൽ മാത്രമേ മേൽക്കൂര ബലപ്പെടുകയുള്ളു എന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഒരാഴ്ച പോലും കഴിയാതെയാണ് അതുലിനെ കൊണ്ട് കെട്ടിട ഉടമ  തട്ട് ഇളക്കിച്ചതെന്നും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്താതെയാണ് കോന്നി പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

സാധാരണയായി ആത്മഹത്യ കേസുകളിലും മറ്റും രജിസ്റ്റർ ചെയ്യുന്ന വകുപ്പായ അസ്വാഭാവിക മരണത്തിന് മാത്രമാണ് കോന്നി പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. മറിച്ച് വിൽക്കുവാനായി നിർമ്മിക്കുന്ന ഇത്തരം കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഗുണനിലവാരം കുറഞ്ഞ സിമന്റും കമ്പിയും ആണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. ഇത് പരിശോധിക്കുന്നതിനും ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. മാത്രമല്ല യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഭിത്തിയുടെ മൂലകളിൽ സ്ഥാപിച്ച തൂണുകളിൽ ബലം കൊടുത്താണ് മേൽക്കൂര വാർത്തതെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. തട്ട് ഇളക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ തട്ടലിലും മുട്ടലിലും കോൺക്രീറ്റ് ബന്ധിപ്പിച്ച തൂണും അടർന്നുപോയിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...