ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടി ; രണ്ടു പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റു മുട്ടി രണ്ടു പേരുടെ നില ഗുരുതരം. പ്രമാടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആര്‍ജി അനൂപിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്.

കോട്ടയം സ്വദേശി ജിഷ്ണു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികത്സയിലാണ്. തലയ്ക്കു പരിക്കേറ്റ ജിഷ്ണുവിന്റെ നില അതീവഗുരുതരമാണ്. അനൂപിനെ ജിഷ്ണുവും കൂട്ടരും ചേര്‍ന്ന് ആക്രമിച്ചതാണ് പ്രകോപന കാരണമെന്നു പറയുന്നു. എന്നാല്‍ ജിഷ്ണുവിനെ അനൂപും സംഘവും ആക്രമിച്ചതറിഞ്ഞ് മറുവിഭാഗം എത്തി തിരിച്ചടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അംഗപരിമിതന്‍ കൂടിയായ അനൂപ് ഇന്നലെ ലോട്ടറി വില്‍പനയ്ക്കായി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജിനൊപ്പം കോട്ടയത്തേക്ക് പോകുമ്പോള്‍ കൊട്ടപ്പിള്ളേത്ത് പടിയില്‍ ആക്രമണമുണ്ടായതായാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ജിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരുവിഭാഗവും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഇന്നലത്തെ സംഘര്‍ഷത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....