പി സി ജോർജ് സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരൻ ; ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെ അറസ്റ്റു ചെയ്തതിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ. മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന മതേതരത്വം അടിസ്ഥാനഘടന ആയിട്ടുള്ള ഇന്ത്യയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോര്‍ജ്ജിന് അനുഭാവവുമായി തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

പി.സി. ജോര്‍ജിന്റെ നാവില്‍ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാര്‍ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോര്‍ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പിന്തുണ. നാട്ടില്‍ കലാപ കലുഷിതമായ അന്തരീക്ഷം വിതയ്ക്കാന്‍ പി. സി ജോര്‍ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദര്‍ശനം അടിവരയിടുന്നു. പി.സി. ജോര്‍ജിന്റെ ‘ചുരുളി’നാവ് സംഘപരിവാര്‍ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി പലവട്ടം പയറ്റി തോറ്റതാണ്.

ബി.ജെ.പിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തില്‍ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി വോട്ട് നേടാന്‍ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോള്‍ ഈ മണ്ണില്‍ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കന്‍മാരുടെ ഗൂഡാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്. വി. മുരളീധരന്‍ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...