ഓൺലൈൻ തട്ടിപ്പ് ; റിട്ടയാർഡ് എഞ്ചിനീയർക്ക് നഷ്ടമായത് 1.6 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിന് ഇരയായി റിട്ട. എഞ്ചിനീയർ. മംഗളൂരുവിലാണ് സംഭവം. കേന്ദ്ര സർക്കാരിന്റെ അന്വേഷണം ഒഴിവാക്കാൻ പണം നൽകാൻ ആവശ്യപ്പെട്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. എഞ്ചിനീയറുടെ പക്കൽ നിന്ന് 1.6 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
അടുത്തിടെ ഇയാൾക്ക് തട്ടിപ്പ് സംഘം ഒരു പാഴ്സൽ അയച്ചിരുന്നു. ഇതിൽ കുറ്റകരമായ ചിലരേഖകളും മയക്കുമരുന്നും ഉണ്ടെന്നും അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം അറിയാമെന്നും പറഞ്ഞ് ഇവർ ഭയപ്പെടുത്തുകയായിരുന്നു. അന്വേഷണം നടക്കുമെന്നും എന്നാൽ നടപടികൾ ഉണ്ടാകാതിരിക്കാൻ പണം നൽകണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. 1.6 കോടി രൂപയാണ് തട്ടിപ്പ് സംഘത്തിന് നൽകിയത്. മെയ് 2,6 തീയതികളിലായാണ് പണം കൈമാറിയത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥൻ മകളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...