തിരുവനന്തപുരം : നെയ്യാറ്റിന്‍കര പുഴനാട്ടില്‍ വ്യാപക ആക്രമണം. പ്രവർത്തകന്റെ ബൈക്ക്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം, പ്രവര്‍ത്തകയുടെ കട എന്നിവ നശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പൂഴനാട് നീരാളി കോണത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിബിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന 2 ബൈക്കുകളാണ് കത്തിനശിച്ചത്. പുഴനാടന്‍ പരിസരപ്രദേശത്തു സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും അടിച്ചുതകര്‍ത്തു.
കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവി ചന്ദ്രികയുടെ കടയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. സ്ഥലത്ത് ആര്യങ്കോട് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.