കോഴിക്കോട്: കൊയിലാണ്ടി ആശാനികേതനിലെ കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ നന്തി മേഖലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ബാഗുകള്‍ നല്‍കി. നന്തിയിലെ ശ്രീശൈലം കുന്നിൽ 1977 ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ ഇംഗ്ലണ്ട്കാരിയായ ക്രിസ് ഹാൾഡർ, ബുദ്ധിമാന്ദ്യം നേരിട്ടവർക്കുവേണ്ടി സ്ഥാപിച്ചതാണ് ആശാനികേതൻ (FMR INDIA). ബാഗുകളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ജിഷ്ണു ആദ്ധ്യക്ഷത വഹിച്ചു.സി.പി.എം നന്തി ലോക്കൽ സെക്രട്ടറി വി.വി.സുരേഷ്, ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി അനൂപ്, മേഖലാകമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, അയന ഷൈജു, സന്ധ്യ, ഡി.വൈ.എഫ്.ഐ നന്തി മേഖലാ സെക്രട്ടറി വിപിൻ എന്നിവർ പങ്കെടുത്തു.
കൊയിലാണ്ടി ആശാനികേതനിലെ കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ ബാഗുകള്‍ നല്‍കി
RECENT NEWS
Advertisment