കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി എംഎല്‍എ കെയു ജനീഷ്‌കുമാര്‍ ഇനി പുതിയ കര്‍മ്മ മണ്ഡലത്തിലേക്ക്. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായി ജനീഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച കെയു ജനീഷ് കുമാറിന് അര്‍ഹിക്കുന്ന അംഗീകാരമായാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

താഴെക്കിടയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നുവന്ന കെയു ജനീഷ് കുമാര്‍ യൂണിറ്റ് തലത്തില്‍ നിന്നാണ് തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1998ല്‍ ഡിവൈഎഫ്‌ഐ വാലുപാറ യൂണിറ്റ് സെക്രട്ടറിയായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയ അദ്ദേഹം പിന്നീട് കൃത്യമായ ജനസേവനത്തിലൂടെ വളര്‍ന്നുവന്നാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയില്‍ വരെ എത്തിച്ചേര്‍ന്നത്.

സീതത്തോട് സ്‌കൂളില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായി ജനങ്ങളുടെ ശബ്ദമായി മാറിയ കെയു ജനീഷ് കുമാര്‍ കോളേജ് യൂണിയനിലും ശക്തമായ സാന്നിധ്യമായിരുന്നു. കൗണ്‍സിലറായും എംജി സര്‍വ്വകലാശാല യൂണിറ്റ് ഭാരവാഹിയായും വിദ്യാര്‍ത്ഥികളുടെ ശബ്ദമായി മാറിയ അദ്ദേഹം ഡിവൈഎഫ്‌ഐയിലൂടെ യുവാക്കളുടെ പ്രശ്നങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തി.

ഡിവൈഎഫ്‌ഐയിലെ സജീവ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പ്രസിഡന്റുമായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഏരിയാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചും പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായ അദ്ദേഹം പിന്നീട് പത്തനംതിട്ട ജില്ലാപ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. ഈ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിച്ചത്. പിന്നീട് കോന്നി ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച സീറ്റില്‍ വിജയിച്ചാണ് കെയു ജെനീഷ് കുമാര്‍ തന്റെ കരുത്തുകാണിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...