സിപിഎമ്മുകാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായി പി.എസ്‌.സി മാറി ; ജെ.പി നദ്ദ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ തത്വങ്ങള്‍ വെല്ലുവിളിക്കുന്നതായും ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ. ഭരണഘടന സ്ഥാപനമായ സിഎജിക്കെതിരായ സഭാപ്രമേയം അപകടകരമാണെന്നും ജെ പി നദ്ദ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ പിഎസ്‌സി സിപിഎമ്മുകാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായി മാറി കഴിഞ്ഞുവെന്നും വിമര്‍ശിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തായി. ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയില്ലെന്നും ജെ പി നദ്ദ പറഞ്ഞു. കോവിഡ് തടയുന്നതിന് പിണറായി സര്‍ക്കാരിന് വ്യക്തമായ നയമില്ല. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരുഭാഗങ്ങളിലും അഴിമതിയാണ് നടക്കുന്നത്. അധികാര കൊതിയാണ് ഇരു മുന്നണികള്‍ക്കും. അധികാരത്തില്‍ കയറുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. കേരളത്തില്‍ ഇരുവിഭാഗങ്ങളും പരസ്പരം മത്സരിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മുന്നണിയായാണ് മത്സരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തം വ്യക്തമാണെന്നും ജെ പി നദ്ദ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...