ജെ.പി നദ്ദയ്ക്ക് ഉജ്ജ്വല വരവേൽപ്പ് ; തെരഞ്ഞെടുപ്പിന് ഒരുങ്ങി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. കഥകളി രൂപങ്ങളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവർത്തകർ രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ്  എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ് പ്രസിഡന്റ്  എ.എൻ രാധാകൃഷ്ണൻ, തിരുവനന്തപുരം ജില്ലാപ്രസിഡന്റ്  വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഒന്നേകാലിന് വിമാനത്താവളത്തിന് പുറത്ത് എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പാർട്ടിപ്രവർത്തകർ വരവേറ്റു. തുടർന്ന് തുറന്ന വാഹനത്തിൽ ജെപി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാൻ റോഡിന് ഇരുവശത്തും നിരവധിയാളുകളാണ് തടിച്ചുകൂടിയത്. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ഫോട്ടോയ്ക്ക് പുഷ്പാർച്ചന നടത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...