തൊടുപുഴ : തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കാന്‍ ഡിവൈഎഫ്ഐ ഇന്നലെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെയാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കരിമണ്ണൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
ഇടുക്കി ഉടുമ്പന്നൂരിലാണ് ഡിവൈഎഫ്ഐ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. രാത്രി ഏഴ് മണിക്ക് തുടങ്ങിയ പാര്‍ട്ടി പാതിരാവോളം നീണ്ട് നിന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പരിപാടി നടത്തിയത്. ഏകദേശം അഞ്ഞൂറോളം പേരാണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഈ പാര്‍ട്ടിയിലെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.