പത്തനംതിട്ട : മലയാലപ്പുഴ ഗവ. എൽപിഎസ് രണ്ടാംക്ലാസ് വിദ്യാർഥിയുടെ ചികിത്സയ്ക്കായി സ്വകാര്യ ബസോടിച്ച് ഡിവൈഎഫ്‌ഐ. അർബുദരോഗ ബാധിതനായി ആർസിസിയിൽ ചികിത്സയിലുള്ള എസ് അർജുന്റെ ചികിത്സയ്ക്കുള്ള സാമ്പത്തികം കണ്ടെത്താനാണ് ഇത്. യാത്രക്കാരിൽ നിന്ന് കിട്ടുന്ന തുക മുഴുവൻ ചികിത്സയ്ക്കായി നൽകും. ഇതുകൂടാതെ തട്ടുകട, മീൻകച്ചവടം, ആക്രികച്ചവടം എന്നിവയിലൂടെയും പണം കണ്ടെത്താനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. രണ്ടരവയസിൽ രോഗബാധിതനായ അർജുൻ ചികിത്സയിലൂടെ സുഖപ്പെടുകയും സ്കൂളിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും അർജുനെ അർബുദം കീഴടക്കുകയായിരുന്നു. സഹായങ്ങൾ അർജുന്റെ അച്ഛൻ സുജകുമാറിന്റെ 8301026510 എന്ന ഗൂഗിൾ പേ നമ്പറിലും അയക്കാം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























