കവലച്ചട്ടമ്പിമാര്‍ പോലും നാണിച്ചു പോകും വിധം തെറിവിളി ; കെ സുധാകരനെതിരെ ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ. കവലച്ചട്ടമ്പിമാര്‍ പോലും നാണിച്ചു പോകും വിധം തെറിവിളിക്കുന്ന കെ സുധാകരന്‍ കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ തെളിവാണെന്ന് ഡിവൈഎഫ്ഐ. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ആശയപരമായ രാഷ്ട്രീയ സംവാദങ്ങളെ കെ.സുധാകരന്‍ ഭയപ്പെടുന്നതിനാലാണ് മുഖ്യന്ത്രിയെ ഏറ്റവും നിന്ദ്യമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഒട്ടേറെ പ്രമുഖരായ വ്യക്തികള്‍ അലങ്കരിച്ച കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് മലിനമായ വാക്കുകള്‍ മാത്രം വിളിച്ചു പറയുന്ന സുധാകരനെ കോണ്‍ഗ്രസില്‍ അന്തസുള്ളവര്‍ ഉണ്ടെങ്കില്‍ തിരുത്തിക്കാന്‍ മുന്നോട്ട് വരണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

ആധുനിക മൂല്യബോധം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഉപയോഗിക്കാന്‍ മടിക്കുന്ന കീഴാള വിരുദ്ധമായ ‘ചെറ്റ’ പ്രയോഗമാണ് സംസ്ഥാന മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കെപിസിസി അധ്യക്ഷന്‍ ഉപയോഗിച്ചത്. ഉന്നതമായ സാംസ്‌ക്കാരിക ബോധമുയര്‍ത്തി പിടിക്കുന്ന കേരളീയ പൊതുസമൂഹം ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അതേസമയം മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിശേഷിപ്പിച്ച് സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന്‍ ചോദിച്ചത്. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. തുക്കട പോലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പോലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...