രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗൃഹ സന്ദർശന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗൃഹ സന്ദർശന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. പാലക്കാട് നഗരത്തിലെ പറക്കുന്നത്താണ് ജില്ലാ സെക്രട്ടറി കെ സി റിയാ സുദീൻ്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടന്നത്. മണ്ഡലത്തിലെ വീടുകൾ കയറിയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രചരണം നടത്തിയത്. രാഹുൽ നടത്തിയ ​ഗുരുതര കുറ്റങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ക്യാമ്പയിൻ. പറക്കുന്നത്തെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് പ്രചരണം നടത്തുന്നത്.

“ഇനിയും തുടരണോ ഈ കൊടുംക്രിമിനൽ, , പീഡന വീരനെ ഇനിയും സഹിക്കണോ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക” – തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രചരണം. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും നേരിട്ട് കാണുമെന്നും എംഎൽഎ രാജി വെയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു. ലൈം​ഗിക പീഡന പരാതികളിൽ ഡിജിപിയുടെ നിർദേശപ്രകാരം രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്ക്‌ ഇമെയിലിലും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ ഗ‍ൗരവ സ്വഭാവം കണക്കിലെടുത്താണ്‌ കേസ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...