കോൺ​ഗ്രസ് ജസ്റ്റ് മിസ്സിനാണ് രക്ഷപെട്ടതെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലായെന്നും ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എം പി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോൺ​ഗ്രസ് ജസ്റ്റ് മിസ്സിനാണ് രക്ഷപെട്ടതെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലായെന്നും ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എം പി. കോൺ​ഗ്രസിന് കള്ളപണം വരുന്നു എന്ന വാർത്ത ചോർന്നത് ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് പേരിൽ നിന്നാണെന്നാണ് റഹീം പറയുന്നത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരടങ്ങുന്ന നാല് പേരിൽ മാത്രമാണ് ഈ രഹസ്യ ഇടപാട് നടന്നതെന്നും ഇവരിൽ നിന്നൊരാളിൽ നിന്നാണ് വിവരം വെളിയിൽ പോയതെന്നും റഹീം പറഞ്ഞു.

റഹീമിന്റെ വാക്കുകള്‍ ഇങ്ങനെ ; ജസ്റ്റ് മിസാണ്. ജസ്റ്റ് മിസിൽ കോൺഗ്രസ് ആശ്വസിക്കുന്നുണ്ട്. പോലീസിന്റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോർഡ് റൂമിൽ ചേർന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ് എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോർഡ് റൂമിൽ സിസിടിവി ഇല്ല. നാലു പേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത വിധം കോൺ​ഗ്രസ് നേതൃത്വം മാറി”. കള്ളപണ ഇടപാട് മറച്ചുവെയ്ക്കാനാണ് സിപിഎം ബിജെപി ബന്ധം കോൺ​​ഗ്രസ് ആരോപിക്കുന്നതെന്നും, റെയ്ഡുമായി ബന്ധപ്പെട്ടുണ്ടായ പരിഹാസങ്ങളിൽ വിഷമമില്ല എന്നും റഹീം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...