തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. പഴയന്നൂര്‍ കല്ലേപ്പാടം വന്നേരിവളപ്പില്‍ സുധീറിന്റെ മകന്‍ സുനീര്‍ (36) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് സുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പ്രതി അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തിനു ശേഷം ഏകദേശം രണ്ട് മാസത്തോളം പ്രതി ഒളിവിലായിരുന്നു. സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അന്വേഷണം മന്ദഗതിയിലാക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പഴയന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജെ നിസാമുദ്ദീന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.