പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡി.വൈ.എഫ്‌.ഐ നേതാവ് അറസ്റ്റില്‍. പഴയന്നൂര്‍ കല്ലേപ്പാടം വന്നേരിവളപ്പില്‍ സുധീറിന്റെ മകന്‍ സുനീര്‍ (36) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് സുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പ്രതി അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തിനു ശേഷം ഏകദേശം രണ്ട് മാസത്തോളം പ്രതി ഒളിവിലായിരുന്നു. സജീവ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ പ്രതിയുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അന്വേഷണം മന്ദഗതിയിലാക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. പഴയന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജെ നിസാമുദ്ദീന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...