കശ്മീരിൽ സർവകക്ഷിയോഗം വിളിക്കാൻ മോദി ; സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ : ജമ്മു കശ്മീരിൽ സർവകക്ഷിയോഗം വിളിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി പുനഃസ്ഥാപിക്കലിനൊപ്പം കേന്ദ്ര ഭരണപ്രദേശത്തെ മറ്റു പ്രധാന പ്രശ്നങ്ങളും ചർച്ചയാകുമെന്നാണു വിവരം. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ആദ്യ നീക്കമാണിത്. അടുത്ത ആഴ്ച തന്നെ യോഗം നടക്കുമെന്ന സൂചന ലഭിച്ചതായും ഔദ്യോഗിക ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നും കശ്മീരിലെ ഒരു മുതിർന്ന നേതാവ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിന്‍ഹ, ഉന്നത സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. പാർലമെന്റിൽ നിർണായക തീരുമാനമുണ്ടാകുന്നതിന് തൊട്ടുമുമ്പ് കശ്മീരിലെ പ്രധാന നേതാക്കളായ മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് മാസങ്ങൾക്കു ശേഷമാണ് നേതാക്കളെ മോചിപ്പിച്ചത്.

ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തിലും കേന്ദ്രം ചർച്ചകൾ നടത്തിയേക്കും. കശ്മീരിന് പ്രത്യേക പദവി വീണ്ടും ലഭിക്കുന്നതു ലക്ഷ്യമിട്ടുണ്ടാക്കിയ ഏഴ് പാർട്ടികളുടെ ‘ഗുപ്കർ സഖ്യം’ ചർച്ചകൾക്കു തയ്യാറാണെന്നു നേരത്തേ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ നൂറിലേറെ സീറ്റുകളില്‍ ഗുപ്കർ സഖ്യമാണു ജയിച്ചത്. 74 സീറ്റുകൾ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...