ആറ്​ ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോത്തന്‍കോടുള്ള സ്വകാര്യ ആശുപത്രി ആറ്​ ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം കളക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ആനന്ദി​ന്റെ  പരാതിയിലാണ്​ നടപടി. കേസ് ജൂലൈ 14ന് വീണ്ടും പരിഗണിക്കും.

വട്ടിയൂര്‍ക്കാവിലെ സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ശ്വാസംമുട്ടല്‍  കൂടിയപ്പോള്‍ കളക്ടറേറ്റില്‍നിന്നുള്ള നിര്‍ദേശപ്രകാരം പോത്തന്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 84000 രൂപ കൈയില്‍നിന്ന്​ അടച്ചു. ബാക്കി തുക ഇന്‍ഷുറന്‍സില്‍നിന്ന്​ ലഭിച്ചു. പി.പി.ഇ കിറ്റിന് ഈടാക്കിയത് 33,000 രൂപയാണ്. മരുന്നിന് 44,458 രൂപയും ഈടാക്കി. മണ്ണാറക്കോണം സ്വദേശി ബി.എച്ച്‌. ആനന്ദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആനന്ദിന്റെ  പിതാവ്​ ഭുവനേന്ദ്രനെയാണ് ചികിത്സിച്ചത്. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ ലംഘിച്ച ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...