റാന്നിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കുള്ള മുഴുവന്‍ ഉപകരണങ്ങളും അവശ്യസാധനങ്ങളും നല്‍കാന്‍ ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്  സെന്ററുകളിലേക്കുള്ള കട്ടിലുകളും മെത്തകളും  പുതപ്പുകളും അടക്കം എല്ലാ അവശ്യ സാധനങ്ങളും ഡിവൈഎഫ് ഐ റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.  ‘കട്ടിൽ ചലഞ്ച് ‘ പരിപാടിയിലൂടെയാണ് ഇവ ശേഖരിക്കുന്നത്. കട്ടില്‍ ചലഞ്ചിന്റെ  ഉദ്ഘാടനം ഡി.വൈ.എഫ്.ഐ  റാന്നി ബ്ലോക്ക് സെക്രട്ടറി എം ആർ വത്സകുമാറിന്  കട്ടിൽ കൈമാറി റാന്നി എംഎൽ എ രാജു എബ്രഹാം നിര്‍വഹിച്ചു.

റാന്നിയിലെ എല്ലാ കോവിഡ് ഫസ്റ്റ് ലൈൻ  ട്രീറ്റ്മെന്റ്  സെന്ററുകളും ഡി.വൈ.എഫ്.ഐയുടെ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ സജ്ജമാക്കി സർക്കാരിന് കൈമാറാനാണ് പദ്ധതി. അതോടൊപ്പം സർക്കാരിന്റെ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകി റാന്നിയിൽ  സന്നദ്ധ പ്രവർത്തകരെയും ഡിവൈ എഫ് ഐ തയ്യാറാക്കി. റാന്നി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിതിൻ രാജ്, ട്രഷറർ  ലിബിൻ ലാൽ, വൈശാഖ് ഗോപിനാഥ്, റോബിൻ പി മനോജ്‌ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...