ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്.

മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ യുവജനങ്ങളെ രംഗത്തിറക്കും. മനുഷ്യനെ കശാപ്പ് ചെയ്യാനും വർഗീയത വളർത്താനും വേണ്ടിയുള്ള പരിശീലന ക്യാമ്പായ ശാഖകളിൽ ആലപിക്കുന്ന ഗാനം പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കും. ഗണഗീതം ശാഖയിൽ പാടിയാൽ മതി എന്നും ഡിവൈഎഫ്ഐ ഓർമ്മപ്പെടുത്തുന്നു. ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ തുറന്നു കാട്ടാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...