Sunday, July 6, 2025 12:57 pm

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ ; ആദ്യ സംഭാവന മുന്‍ നേതാവി​ന്റെ വി​വാഹമോതി​രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏപ്രി​ല്‍ 27,28,29,30 തീയതി​കളി​ല്‍ പത്തനംതി​ട്ടയി​ല്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തി​ന് ആദ്യ സംഭാവനയായി​ ലഭി​ച്ചത് മുന്‍ നേതാവി​ന്റെ വി​വാഹമോതി​രം. ഡി.വൈ.എഫ്.ഐയുടെ ജില്ലയിലെ ആദ്യ പ്രസിഡന്റ് എ.പത്മകുമാര്‍ ആണ് ഇന്നലെ നടന്ന ജില്ലാതല സംഘാടകസമിതി രൂപീകരണ യോഗത്തില്‍ വിവാഹമോതിരം സംഭാവനായി നല്‍കിയത്. മോതിരം ജില്ലാസെക്രട്ടറി പി.ബി.സതീഷ് കുമാര്‍ ഏറ്റുവാങ്ങി​.

പത്തനംതിട്ടയില്‍ ആദ്യമായി​ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഏറെ പ്രി​യപ്പെട്ടത് എന്തെങ്കിലും സംഭാവനയായി നല്‍കണമെന്ന് ആഗ്രഹി​ച്ചി​രുന്നു. ഭാര്യ മി​നി​യുമായി ആലോചിച്ച്‌ തീരുമാനി​ച്ചപ്രകാരം ആണ് വിവാഹമോതിരം നല്‍കി​യതെന്ന് പത്മകുമാര്‍ പറഞ്ഞു. മുന്‍ തി​രുവി​താംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.പത്മകുമാര്‍ 1985 സെപ്തംബര്‍ 16നാണ് പ്രണയി​ച്ച്‌ വിവാഹിതനായത്. ആറന്‍മുള സത്രത്തി​ലായി​രുന്നു വി​വാഹച്ചടങ്ങ്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമകൃഷ്ണന്‍ മിനിയുടെ കൈയില്‍ മോതിരം നല്‍കിയി​ട്ട് ഇത് അവന്റെ കൈയില്‍ ഇടാന്‍ പറഞ്ഞു. ആ മോതിരമാണ് ഇന്നലെ പത്മകുമാര്‍ സംഭാവനയായി ഡി​.വൈ.എഫ്.എെക്ക് നല്‍കി​യത്.

1982 മുതല്‍ 1986 വരെ ജില്ലാ പ്രസിഡന്റ് ആയിരുന്നു ആറന്‍മുള കീച്ചംപറമ്ബില്‍ എ.പത്മകുമാര്‍. 1987 ആഗസ്റ്റ് 15 ലെ ദേശീയ ഐക്യത്തിനായുള്ള മനുഷ്യച്ചങ്ങലയായിരുന്നു മറക്കാനാവാത്ത സംഘാടനാനുഭവം. ശേഷം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി. കോന്നി​ മണ്ഡലത്തെ പ്രതി​നി​ധീകരി​ച്ച്‌ നി​യമസഭയി​ലുമെത്തി​. മക്കള്‍ : ജയശ്രീ, ജയശങ്കര്‍, ജയസൂര്യ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാമ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധി ; തമിഴ്‌നാട്ടിലെ മാമ്പഴം കേരളത്തിൽ വിപണനം തുടങ്ങി

0
പന്തളം: ഇന്ത്യയിൽനിന്ന് മാമ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടായത് പരിഹരിക്കാൻ ചക്കക്കൂട്ടത്തിന്റെ നേതൃത്വത്തിൽ...

കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
കൃഷ്ണഗിരി : തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ...

കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

0
തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്....