മലപ്പുറം : കഴിഞ്ഞ എപ്രില്‍ 14ന് തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ വച്ച് ബൈക്ക് യാത്രികരായ സഹോദരികള്‍ക്ക് നേരെയുണ്ടായ യൂത്ത് ലീഗ് നേതാവ് സി.എച്ച് ഇബ്രാഹിം ഷബീറിന്റെ അതിക്രൂരമായ മര്‍ദനത്തിലൂടെ തെളിഞ്ഞത് മുസ്ലിം ലീഗിനും യൂത്ത് ലീഗിനും സ്ത്രീ സമൂഹത്തോടുള്ള പ്രാകൃത മനോഭാവമാണെന്ന് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുസ്ലിം ലീഗിനും യൂത്ത് ലീഗിനും സ്ത്രീ സമൂഹത്തോടുള്ള പ്രാകൃത മനോഭാവമാണ് ഇതിലൂടെ തെളിഞ്ഞുവന്നിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വാഹന തിരക്കേറിയ പാണമ്പ്ര ദേശീയ പാതയില്‍ അപകടകരമാം വിധം വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാഹനം ഇടിച്ചുകയറ്റി അപായപ്പെടുത്താനും ശ്രമിച്ചു. ശേഷം കാറില്‍ നിന്നിറങ്ങി തലയ്ക്കും, മുഖത്തും മാരകമായി മര്‍ദ്ദിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് ആവിശ്യപെട്ടു. യോഗത്തില്‍ എം.ബൈജു അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി പി.വി അബ്ദുള്‍ വാഹിദ് ജില്ലാ കമ്മറ്റി അംഗം എ.വീരേന്ദ്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു. മര്‍ദനത്തിനിരയായ സഹോദരികളുടെ വീട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഭാരവാഹികളായ സെക്രട്ടറി പി.വി അബ്ദുള്‍ വാഹിദ്, പ്രസിഡന്റ് എം.ബൈജു, മേഖല ഭാരവാഹികളായ കിരണ്‍ പാലക്കണ്ടി (സെക്രട്ടറി ), രഞ്ജിത്ത് (പ്രസിഡന്റ്) പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ മമ്മിക്കകത്ത് ഷമീര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അപകടകരമായ ഡ്രൈവിങിനെതിരെ പ്രതികരിച്ചതിനാണ് നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരികള്‍ക്ക് യുവാവിന്റെ മര്‍ദ്ദനമേറ്റത്. സഹോദരികളുടെ പരാതിയില്‍ യുവാവിനെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സ്‌കൂട്ടറിനെ കാറില്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന്റെ അക്രമണണെന്ന് പരിക്കേറ്റ സഹോദരിമാര്‍ പറഞ്ഞു.
ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16-നാണ് കേസിനാസ്പതമായ സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശനികളായ എംപി മന്‍സിലില്‍ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. അമിത വേഗതയിലെത്തിയ കാറ് ഇടത് വശത്തിലൂടെ തെറ്റായി കയറിയതിനെതിരയാണ് ഇവര്‍ പ്രതികരിച്ചത്. തെറ്റായ ഡ്രൈവിങിനെതിരെ ഹോണടിച്ച് മുന്നോട്ടുപോയ യുവതികളുടെ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ കാറ് വിലങ്ങിട്ടു നിര്‍ത്തി തടയുകയയായിരുന്നു.
കാറില്‍ നിന്നെത്തിയ ഇബ്രാഹിം ഷബീര്‍ പ്രകോപനം കൂടാതെ മുന്നിലരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിന് ഇരയായ അസ്ന പറഞ്ഞു. പ്രതിക്കു വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഇയാള്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനാണെന്നും ഇതോടെയാണ് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കേസ് ഒഴിവാക്കാന്‍ ആദ്യം നാട്ടുകാരില്‍ ചിലര്‍വന്നു. നടുറോഡില്‍വെച്ച് മുഖത്തടിച്ചിട്ടും ക്രൂരമായി മര്‍ദിച്ചിട്ടും നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയതെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. നിങ്ങള്‍ നോക്കി ഓടിക്കണ്ടേ എന്നാണ് പോലീസ് ഞങ്ങളോട് പറഞ്ഞതെന്നും അപകട രീതിയില്‍ വണ്ടിയോടിച്ചയാള്‍ക്കു കുഴപ്പമില്ലെന്ന രീതിയിലാണ് സംസരിച്ചതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.