കൊല്ലപ്പെട്ട നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡിവൈഎഫ്ഐ ; 15 ലക്ഷം രൂപ കൈമാറി

For full experience, Download our mobile application:
Get it on Google Play

പാലാ : കൊല്ലപ്പെട്ട സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിന മോളുടെ കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ. 15 ലക്ഷം രൂപയാണ് നിതിനയുടെ അമ്മ ബിന്ദുവിന്റെ ചികിത്സയ്ക്കായി ഡി വൈ എഫ് ഐ സമാഹരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുക കൈമാറി. പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും അഞ്ച് ലക്ഷം സേവിംഗ് നിക്ഷേപമായും ബാങ്കിലിട്ടു. ബിന്ദു കടുത്ത ശ്വാസകോശ രോഗിയാണ്. ഡി വൈ എഫ് ഐയുടെ മേഖലാ ഭാരവാഹിയായിരുന്നു നിതിന മോള്‍.

സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. ഏഴു വര്‍ഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ ഇവര്‍ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വെച്ച്‌ നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20ന്, വിദ്യാര്‍ത്ഥിനിയായ നിതിനയെ സഹപാഠിയായ അഭിഷേക് ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....

ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദം ; മലപ്പുറത്ത് പോയപ്പോൾ ഒരുപാട് പേർ പദ്ധതിക്ക് പണം മുടക്കാൻ...

0
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ്...

ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു ; നിർണായക നീക്കം ; 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം...

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...