തിരുവനന്തപുരം : വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പരിചയക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിഞ്ചയം വേട്ടമ്പള്ളി കുന്നില്‍ വിഷ്ണുവിനെയാണ് (33) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിനാറാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം.
പതിനാറിനു ഉച്ചയ്ക്ക് പരിചയക്കാരിയായ സ്ത്രീ വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് വിഷ്ണു അവിടേക്ക് അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ വിഷ്ണു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.
ആനാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്‍റെ പനവൂര്‍ ശാഖയില്‍ നൈറ്റ് വാച്ചറായി ജോലി ചെയ്തു വരികയായിരുന്നു. പരാതിയെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബാങ്കിലെ ജോലിയില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പരാതി ഒത്തുതീപ്പാക്കാന്‍ ശ്രമം നടന്നുവെന്ന് അനാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു.
നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലറിന്‍റെ നിര്‍ദ്ദേശത്തില്‍ നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്‌ഐമാരായ ശ്രീനാഥ് വിഎസ്, സൂര്യ കെആര്‍, എഎസ്‌ഐമാരായ നൂറുല്‍ ഹസ്സന്‍, വിജയന്‍, എസ്പിസിഒമാരായ ബിജു സി, സീമ, ലിജു ഷാന്‍, സിപിഒ സുനിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.