തീർഥാടകരുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ ഡി.വൈ.എഫ്.ഐ.യുടെ ചുക്ക് കാപ്പി

For full experience, Download our mobile application:
Get it on Google Play

വടക്കടത്തുകാവ് : ശബരിമല തീർഥാടകരുടെ വാഹനയാത്ര സുരക്ഷിതമാക്കുന്നതിനായി ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ‘ഉറങ്ങിപ്പോകേണ്ട’ ഡി.വൈ.എഫ്.ഐ. ജാഗ്രതാ കേന്ദ്രങ്ങൾ എന്ന പേരിൽ ആരംഭിച്ച പദ്ധതി എം.സി. റോഡിൽ വടക്കടത്തുകാവിൽ തുടക്കമായി. രാത്രി 11 മുതൽ പുലർച്ചെവരെ വാഹനങ്ങളിലെ ഡ്രൈവർമാർക്കാണ് ചുക്കുകാപ്പി വിതരണം ചെയ്യുന്നത്.

ദീർഘദൂരം ഓടി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ജാഗ്രതാ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ് പറഞ്ഞു. ജാഗ്രതാ കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ എസ്.ഐ. എസ്.വിപിൻകുമാർ നിർവഹിച്ചു.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ഗോപാൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്, ജില്ലാ കമ്മിറ്റി അംഗം വി.വിനേഷ്, കിരൺ കൃഷ്ണൻ, സതീഷ് ബാലൻ, എം.ജി.സച്ചിൻ, സി.പി.എം. ഏറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...