നേരിട്ട് ഹാജരാകാന്‍ നോട്ടീസ്‌ , തുഷാറിന് തെലങ്കാനയില്‍ അഴി ഒരുക്കി റ്റി.ആര്‍.എസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെലങ്കാന എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎയുടെ കേരള കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മുന്നില്‍ വന്‍ വെല്ലുവിളിയായി തെലുങ്കാന പോലീസിന്‍റെ നീക്കം. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഈ മാസം 21 ന് ഹൈദരാബാദില്‍ ഹാജരാകാനാണ് തുഷാറിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതാണ് തുഷാറിന് വെല്ലുവിളിയാകുന്ന കാര്യവും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരോട് യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലാത്ത നിലപാടാണ് തെലുങ്കാന പോലീസ് സ്വീകരിക്കുന്നത്. നിലവില്‍ തെലുങ്കാന പോലീസിന്‍റെ നീക്കത്തില്‍ കരുതലോടെയാണ് തുഷാര്‍ മുന്നോട്ടു നീങ്ങുന്നത്.

കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ എസ്‌പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. അന്വഷണ സംഘം എത്തിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥലത്തില്ലാത്തതിനാല്‍ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. നാല് എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് ടിആര്‍എസ് മുഖ്യമന്ത്രിയുടെ ആരോപണം.

അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ കഴിഞ്ഞ ദിവസമാണ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ, കോള്‍ റെക്കോര്‍ഡിങ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര്‍ ഓപ്പറേഷന്‍ ലോട്ടസ് ആരോപണം നടത്തിയത്. രാമചന്ദ്ര ഭാരതിയുമായുള്ള ബന്ധമാണ് തുഷാറിനെ വിവാദത്തിലാക്കിയത്. ജഗ്ഗു സ്വാമി വഴിയാണ് തുഷാര്‍ രാമചന്ദ്ര ഭാരതിയെ പരിചയപ്പെട്ടത്. ഇവരുമായി ചേര്‍ന്ന് ഓപ്പറേഷന്‍ കമലവുമായി രംഗത്തുവന്നെന്നാണ് ഉയരുന്ന ആരോപണം.

ഇതിനിടയില്‍ സംഭവത്തില്‍ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവര്‍ തുഷാറിനെ ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ വിവരങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ ഈ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് തെലങ്കാന സര്‍ക്കാരിന്‍റെ തീരുമാനം. മാത്രമല്ല ഈ തെളിവുകള്‍ തെലങ്കാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്. കെസിആറിന്‍റെ ഈ ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയിരുന്നു. അതേസമയം തുഷാറിന്‍റെ സാമ്പത്തിക ഇടപെടുകള്‍ കൂടി തെലുങ്കാന പോലീസ് അന്വേഷിക്കും. ഇതും തുഷാറിന് വെല്ലുവിളിയാണ്. കേസില്‍ കൊച്ചിയില്‍ പലയിടത്തുമായി പരിശോധനിലാണ് കുറച്ചു ദിവസമായി തെലുങ്കാന പോലീസ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...