കുട്ടികളിലെ അപസ്മാരം കണ്ടെത്താം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  അഞ്ചു വയസ്സിനു താഴെ പ്രായമുള്ള ഒരു ലക്ഷം കുട്ടികളില്‍ 60ലേറെ പേര്‍ക്ക് അപസ്മാരം കണ്ടുവരുന്നുണ്ട്. അപസ്മാരമുള്ള കുട്ടികളില്‍ പെരുമാറ്റപരമായ അനുബന്ധ രോഗാവസ്ഥകള്‍ കണ്ടേക്കാം. വീട്ടിലും വിദ്യാലയങ്ങളിലും ഈ കുട്ടികള്‍ക്ക് ലഭ്യമാകുന്ന കരുതലും ശ്രദ്ധയും ഇതിന്റെ പരിചരണത്തില്‍ മരുന്നിനോടൊപ്പം തന്നെ ഒരു പ്രധാന പങ്കുവഹിക്കുന്നു.

കുട്ടികളിലെ അപസ്മാരം  ലക്ഷണങ്ങള്‍ തിരിച്ചറിയാം
1. പ്രായമേറുന്തോറും സ്വമേധയാ സുഖപ്പെടാന്‍ സാധ്യതയുള്ള സ്വയം പരിമിത അപസ്മാരം
2. അപസ്മാരത്തിനു പുറമെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും വൈകല്യം സംഭവിക്കുന്ന ഡെവലപ്മെന്റല്‍ ആൻഡ് എപിലപ്റ്റിക് എന്‍കെഫലോപതി.
രണ്ടു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ കണ്ടുതുടങ്ങുന്ന അപസ്മാരം മൂന്നു വിധമുണ്ട്
1. അജ്ഞാത കാരണങ്ങള്‍ മൂലമുള്ളതും മസ്തിഷ്‌കത്തിന്‍റെ  ഒരു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്നതുമായ ഫോക്കല്‍ എപിലപ്സി. ഇവയിലേറെയും സ്വമേധയാ സുഖപ്പെടും.
2. ജനിതക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതും മരുന്നിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്നതുമായ ജനറ്റിക് ജനറലൈസ്ഡ് എപിലപ്സി. ഇവയില്‍ ഏറിയ പങ്ക് രോഗികള്‍ക്കും ആജീവനാന്ത ചികിത്സ ആവശ്യമായി വരാറുണ്ട്.
3. പലപ്പോഴും മരുന്നുകള്‍ ഫലിക്കാത്തതും വിവിധ തരങ്ങളിലുള്ള അപസ്മാരങ്ങള്‍ ഉള്‍പ്പെടുന്നതുമായ ഡെവലപ്മെന്റല്‍ ആൻഡ് എപിലപ്റ്റിക് എന്‍സെഫലോപതി .

രോഗം നേരത്തെ തിറിച്ചറിയുന്നതില്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും പങ്ക്
രോഗത്തെ നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളുടേയും അധ്യാപകരുടേയും പങ്ക് വളരെ വലുതാണ്. മസ്തിഷ്‌ക കോശങ്ങളുടെ ക്രമാതീതമായുള്ള പ്രവര്‍ത്തനം ഏതു ഭാഗത്തു നിന്നു തുടങ്ങി എവിടേക്ക് വ്യാപിക്കും എന്നതിനെ അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം നേരത്തെ തിരിച്ചറിയുന്നതിന് കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പലകാര്യങ്ങളും ചെയ്യാനുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1∙ അപസ്മാരമെന്ന് സംശയമുള്ള ഏതു ചലനവും തുടക്കം മുതല്‍ ഒടുക്കം വരെ നിരീക്ഷിക്കുക, സാധ്യമെങ്കില്‍ റെക്കോര്‍ഡ് ചെയ്യുക.
2∙ അപസ്മാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കൈകാലുകള്‍, കണ്ണുകള്‍, തല എന്നീ ശരീരഭാഗങ്ങളുടെ ചലനങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുന്നത് രോഗനിര്‍ണയത്തിന് ഏറെ സഹായകമാകും.
3∙ അപസ്മാരം എത്ര സമയം നീണ്ടുനില്‍ക്കുന്നുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. രണ്ടു മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കുന്നുവെങ്കില്‍, മിഡസോളെം നേസല്‍ സ്‌പ്രേ അടിക്കുകയോ (ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ മാത്രം) അല്ലെങ്കില്‍ കുട്ടിയെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയോ ചെയ്യുക.
4∙ ഡോക്ടറെ കാണുമ്പോള്‍ നല്‍കേണ്ട വിവരങ്ങള്‍ : ജനന വിവരങ്ങള്‍ (ജനനത്തിലെ സങ്കീര്‍ണത, ഐസിയു വാസം, കൃത്രിമ ശ്വസന സഹായിയുടെ ഉപയോഗം), അപസ്മാരം കാണപ്പെടുന്നതിനു മുമ്പുള്ള രോഗാവസ്ഥകള്‍ (പനി മൂലമുള്ള അപസ്മാരം, തലയ്ക്ക് ക്ഷതം), ആദ്യ അപസ്മാര സമയത്തെ പ്രായം, പ്രായാനുസൃത വളര്‍ച്ചാ ഘട്ടങ്ങള്‍, കുടുംബാംഗങ്ങളിലുള്ള അപസ്മാരത്തിന്റെ വിവരം, അപസ്മാരത്തിന്റെ എണ്ണം, കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ വിവരങ്ങള്‍.
ചെയ്യാന്‍ പാടില്ലാത്തത് :
1∙ അപസ്മാരം സംഭവിക്കുന്ന കുട്ടിക്കു ചുറ്റും ആളുകള്‍ തിങ്ങിക്കൂടന്നത് തടയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
2∙ കുട്ടിയെ നിലത്തോ ബെഞ്ചിലോ കിടക്കയിലോ കുറുകെ കിടത്തുക. വിറയലോ ചലനമോ അവസാനിക്കുന്നതുവരെ കുട്ടിയുടെ കൂടെ തന്നെ ഉണ്ടായിരിക്കുക.
3∙ കുട്ടിക്ക് പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക
4∙ ശരീര ചലനങ്ങള്‍ ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിക്കരുത്. നാവ് കടിക്കുന്നത് തടയാന്‍ വായിലേക്ക് ബലപ്രയോഗത്തിലൂടെ എന്തെങ്കിലും വസ്തു വച്ചുകൊടുക്കരുത്.
5∙ ശരീര ചലനങ്ങള്‍ അവസാനിക്കുന്നതുവരെ വായിലൂടെ വെള്ളമോ മരുന്നോ നല്‍കരുത്.

ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ കുട്ടി കൃത്യമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും കടമയാണ്. അപസ്മാരമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട കരുതല്‍ വീട്ടില്‍ നിന്നുതന്നെ തുടങ്ങുകയും അത് വിദ്യാലയങ്ങളിലും ലഭ്യമാക്കുകയും വേണം. ഈ നിര്‍ദേശങ്ങളും ലളിതമായ ചിട്ടകളും പാലിച്ചാല്‍ അപസ്മാരമുള്ള കുട്ടികളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...