സുഹൃത്തിനുവേണ്ടി അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സുഹൃത്തിനുവേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വകുപ്പുതല നടപടിനേരിട്ട ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി ആഭ്യന്തരവകുപ്പ്. നിലവിൽ സംസ്ഥാന ഇൻറലിജൻസ്‌ ഉദ്യോഗസ്ഥനായ കെ. സുദർശനന്റെ ‘കുടുംബം സംരക്ഷിക്കാനാണെന്ന’ വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനായിക്കാണിച്ച് സർക്കാർ ഉത്തരവിറക്കിയത്. സുദർശനന്റെ തടഞ്ഞുവെച്ച ശമ്പള ഇൻക്രിമെന്റ് നൽകുന്നതിനും സർവീസ് രേഖകളിൽ കുറ്റവിമുക്തമാക്കുന്നതിനും ഉത്തരവ് നിർദേശിച്ചു. 2021 സെപ്‌റ്റംബർ 25-നാണ് കൃത്യംനടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോൺകോളുകളുടെ വിശദാംശങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് സബ്ഡിവിഷനിൽ ജോലിചെയ്യവേ സുദർശനൻ, നിയമവിരുദ്ധമാർഗത്തിലൂടെ കൈക്കലാക്കിയെന്നായിരുന്നു പരാതി.

ഈ വിശദാംശങ്ങൾ ഭർത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ സുദർശനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശമ്പള ഇൻക്രിമെന്റ് തടഞ്ഞ് സർവീസ് അച്ചടക്കനടപടി കൈക്കൊണ്ടു. ഇതിനെതിരേ കെ. സുദർശനൻ നൽകിയ ഹർജിയും റിവ്യൂഹർജിയും സംസ്ഥാനസർക്കാർ നിരസിച്ചിരുന്നു. അതിനുശേഷം നൽകിയ ദയാഹർജിയിലാണ് കുടുംബത്തെ രക്ഷിക്കാൻവേണ്ടി മാത്രം ചെയ്ത പ്രവർത്തിയാണിത് എന്ന വാദം അദ്ദേഹം ഉന്നയിച്ചത്. അത് അംഗീകരിച്ചാണ് ഇപ്പോൾ സുദർശനനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...